കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
text_fieldsസുജേഷ്
കോട്ടയം: നിരവധി മോഷണക്കേസുകളിലെ പ്രതിയെ പിടികൂടി. ചെങ്ങന്നൂർ ഓതറേത്ത് വീട്ടിൽ സുജേഷ് കുമാറിനെയാണ് (പട്ടാളം സുജേഷ്-42) അറസ്റ്റ് ചെയ്തത്. രാത്രിയിൽ വാഹനപരിശോധന നടത്തുന്നതിനിടയിൽ പള്ളിപ്പുറത്ത് കാവിന് സമീപം ഇയാളെ വിവിധ വാഹനങ്ങളുടെ എൻജിനുകളുടെ ഭാഗങ്ങളും, ബാറ്ററികളുമായി സംശയാസ്പദമായ രീതിയിൽ കാണുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ മോഷ്ടിച്ചതാണെന്ന് പൊലീസിനോട് സമ്മതിച്ചു. മുമ്പ് പട്ടാളത്തിൽ ജോലിചെയ്തിരുന്ന സുജേഷിനെ സേനയിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നീടാണ് മോഷണം പതിവാക്കിയത്. പട്ടാളം സുജേഷ് എന്നാണറിയപ്പെടുന്നത്.
തിരുവനന്തപുരം വിതുര, ആലപ്പുഴ നോർത്ത്, സൗത്ത്, തിരുവല്ല, കോട്ടയം, ചങ്ങനാശ്ശേരി, ചിങ്ങവനം, പത്തനംതിട്ട, അടൂർ, ഉപ്പുതറ എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. വെസ്റ്റ് എസ്.എച്ച്.ഒ പ്രശാന്ത് കുമാർ, എസ്.ഐ ശ്രീജിത്ത്.ടി, എസ്.ഐ കുര്യൻ, സി.പി.ഒമാരായ കാനേഷ്, വിജയശങ്കർ, പീയൂഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.v

