പൊലീസില്‍ പരാതി നല്കിയ വിരോധം; ആക്രമണം നടത്തിയ പ്രതി പിടിയില്‍
text_fieldsരാധാകൃഷ്ണന്
പാരിപ്പള്ളി: പൊലീസില്‍ പരാതി നല്കിയ വിരോധത്തില്‍ മാരകായുധങ്ങളുമായെത്തി ആക്രമണം നടത്തിയ പ്രതി പിടിയില്‍. വിലവൂര്‍ക്കോണം ശിവമന്ദിരത്തില്‍ രാധാകൃഷ്ണനാണ് (53) പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്.
വിലവൂര്‍ക്കോണം സ്വദേശിയായ സ്ത്രീയെയാണ് ഇയാള്‍ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. സ്ത്രീയുടെ സഹോദരനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വിരോധത്തിൽ കഴിഞ്ഞദിവസം വൈകീട്ടോടെ കടയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിവരുകയായിരുന്ന സ്ത്രീയെ ഇയാള്‍ പൊതുനിരത്തില്‍വെച്ച് ആക്രമിച്ച് പരിക്കേൽപിക്കുകയായിരുന്നു.
ആക്രമണത്തില്‍ സ്ത്രീക്ക് കൈക്കും വാരിയെല്ലിനും പരിക്കേറ്റിരുന്നു. തുടര്‍ന്ന് പാരിപ്പള്ളി പൊലീസില്‍ പരാതി നൽകുകയായിരുന്നു.

