യുവതിയെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ
text_fieldsലിജുമോൻ രാജു
കോട്ടയം: ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങിയ യുവതിയെ ആക്രമിച്ച കേസിൽ ഒരാളെ പൊലീസ് പിടികൂടി. മൂലവട്ടം എടുത്തുംകടവിൽ വീട്ടിൽ ലിജുമോൻ രാജുവിനെയാണ് (25) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. മുപ്പായിക്കാട് സ്വദേശിനിയായ യുവതിയെ കൊച്ചപ്പൻചിറ ഭാഗത്തുവെച്ച് പ്രതി ആക്രമിക്കുകയായിരുന്നു. യുവതി ഇയാൾക്കെതിരെ മുമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണ കാരണം. യുവതിയുടെ പരാതിയിൽ ചിങ്ങവനം പൊലീസാണ് കേസെടുത്ത് പ്രതിയെ പിടികൂടിയത്. അന്വേഷണത്തിൽ ചിങ്ങവനം എസ്.എച്ച്.ഒ ടി.ആർ. ജിജു, എസ്.ഐ അനീഷ് കുമാർ, ബിനീഷ്, സി.പി.ഒമാരായ എസ്. സതീഷ്, സലമോൻ, റെജിൻലാൽ എന്നിവർ സംബന്ധിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

