യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒരാൾകൂടി പിടിയിൽ
text_fieldsനസീം നിസാം
ആലുവ: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. പുക്കാട്ടുപടിയിൽ വാടകക്ക് താമസിക്കുന്ന കിഴക്കേപ്പുര വീട്ടിൽ നസീം നിസാമിനെയാണ് (21) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 17ന് ഗാരേജിന് സമീപമുള്ള പമ്പിൽവെച്ച് ചുണങ്ങംവേലി സ്വദേശി ഗിരീഷിനെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അശോകപുരം കുറ്റിതെക്കേതിൽ വിശാൽ മുരളിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിനുശേഷം ഒളിവിൽപോയ ഇയാളെ ഈരാറ്റുപേട്ടയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. വധശ്രമ കേസിലെ പ്രതിയാണ് നസീം.
ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്.ഐ സി.ആർ. ഹരിദാസ്, സി.പി.ഒമാരായ മാഹിൻഷ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ്, കെ.ബി. സജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ റിമാൻഡ് ചെയ്തു.

