കാപ്പ നിയന്ത്രണം ലംഘിച്ചയാളെ തടവിലാക്കി
text_fieldsമുഹമ്മദ് ഷാൻ
കരുനാഗപ്പള്ളി: കാപ്പ നിയന്ത്രണം ലംഘിച്ച് അക്രമത്തിലേർപ്പെട്ടയാളെ കാപ്പ നിയമം ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് തടവിലാക്കി. പതാരം ശൂരനാട് തെക്ക് കണ്ടെത്തിത്തറ പടിഞ്ഞാറ്റതിൽ വൈ. മുഹമ്മദ് ഷാനെ (34) ആണ് തടവിലാക്കിയത്.
കരുനാഗപ്പള്ളി സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുഹമ്മദ് ഷാനെ കാപ്പ നിയമപ്രകാരം ഒക്ടോബർ ഏഴ് മുതൽ ആറുമാസകാലയളവിൽ സിറ്റി പൊലീസ് ജില്ല പരിധിയിൽനിന്ന് പുറത്താക്കി ഉത്തരവുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നിയന്ത്രണം ലംഘിച്ച് കരുനാഗപ്പള്ളിയിലെ ബാറിനു മുന്നിൽ നിൽക്കുന്നതുകണ്ട് അറസ്റ്റ് ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിനുവിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീലാൽ എ.എസ്.ഐ ഷാജിമോൻ, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

