പോക്സോ കേസ്: രഞ്ജിത്ത് രവീന്ദ്രന്റെ തൊപ്പിയിൽ പൊൻതൂവൽ
text_fieldsരഞ്ജിത്ത് രവീന്ദ്രൻ
കാഞ്ഞങ്ങാട്: അന്വേഷിച്ച മൂന്നു പോക്സോ കേസുകളിലുംകൂടി ഒരേദിവസം പ്രതിക്ക് കടുത്ത ശിക്ഷ കോടതി വിധിച്ചതോടെ അഭിമാനമായത് ഇപ്പോഴത്തെ ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്. പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ വിവിധ സമയങ്ങളിൽ പലതവണയായി പീഡിപ്പിച്ച കേസിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും 25കാരനായ ബളാൽ അരിങ്കല്ലിലെ സുധീഷിനെയാണ് കോടതി ശിക്ഷിച്ചത്.
കേസിൽ സമഗ്രമായ അന്വേഷണം നടത്തി തെളിവുകൾ കണ്ടെത്തുകയും പഴുതടച്ചുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തത് പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കാനിടയാക്കി. രണ്ടാഴ്ച മുമ്പ് ഹോസ്ദുർഗ് പോക്സോ കോടതി രഞ്ജിത്ത് രവീന്ദ്രൻ അന്വേഷിച്ച മറ്റൊരു കേസിൽ പ്രതിക്ക് 90 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. രഞ്ജിത്ത് രവീന്ദ്രൻ അന്വേഷിച്ച നിരവധി കേസുകളിൽ കോടതി ഉചിതമായ ശിക്ഷ വിധിച്ചിട്ടുണ്ട്. അദ്ദേഹം അന്വേഷിച്ച ഒരു കേസുകളിലും പ്രതികൾ രക്ഷപ്പെട്ടിട്ടില്ല.

