Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

11 വയസ്സുകാരനെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റിൽ

text_fields
bookmark_border
police
cancel

വെള്ളറട (തിരുവനന്തപുരം) : വെള്ളറടയില്‍ 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റിലായി. പത്തനംതിട്ട മല്ലപ്പുഴശ്ശേരി കോഴംചേരി സ്വദേശിയായ 45കാരനെയാണ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

അഞ്ചുവര്‍ഷം മുന്‍പാണ് വെള്ളറട സ്വദേശിനിയായ യുവതി പ്രതിയായ പത്തനംതിട്ട സ്വദേശിയെ രണ്ടാമത് വിവാഹം കഴിച്ചത്. യുവതിയുടെ ആദ്യവിവാഹത്തിലെ മകനെയാണ് പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നത്. ചൈല്‍ഡ് ലൈന്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സലിങ്ങിനെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പൊലീസിനെ വിവരമറിയിക്കുകയും രണ്ടാനച്ഛനെ പത്തനംതിട്ടയില്‍ നിന്ന് പിടികൂടുകയുമായിരുന്നു. എട്ടു വയസ് മുതല്‍ കുട്ടിയെ പ്രതി പീഡിപ്പിച്ചിരുന്നതായി പൊലീസിന് മൊഴി നല്‍കി. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - man arrested for sexually molesting step son
Next Story