Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടയിൽ കയറി മുഖത്ത് മുളക്‌പൊടി തേച്ച് മാല പൊട്ടിച്ച് കടന്നയാളെ പൊലീസ് പിടികൂടി

text_fields
bookmark_border
കടയിൽ കയറി മുഖത്ത് മുളക്‌പൊടി തേച്ച് മാല പൊട്ടിച്ച് കടന്നയാളെ പൊലീസ് പിടികൂടി
cancel

ബാലരാമപുരം: മുളക് പൊടി മുഖത്ത് തേച്ച് മാലപൊട്ടിച്ച് കടന്ന പ്രതിയെ ബാലരാമപുരം പൊലീസ് പിന്തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പിടികൂടി. വേളി സ്വദേശി ലിനുവിനെയാണ് പൊലീസ് പിടികൂടിയത്.

ബാലരാമപുരം കട്ടച്ചല്‍കുഴിയില്‍ യഥുഭവനില്‍ നീതുവി​ന്‍റെ കഴുത്തില്‍ക്കിടന്ന മാലയാണ് പൊട്ടിച്ച് കടന്നത്. ഉച്ചക്കടയില്‍ ദിയ പെറ്റ് ഷോപ്പ് നടത്തുന്ന ശ്രിജിത്തി​ന്‍റെ ഭാര്യ നീതു മാത്രം കടയിലുള്ളപ്പോഴാണ് പിടിച്ചുപറി. ചൊവ്വാഴ്ച ഉച്ചക്ക് ഓട്ടോറിക്ഷയില്‍ പെറ്റ് ഷോപ്പിലെത്തി സാധനങ്ങളുടെ വില തിരക്കിയ ശേഷം നീതുവിന്‍റെ കഴുത്തില്‍പ്പിടിച്ച് മുഖത്ത് മുളക് പൊടി തേച്ച് മാലപൊട്ടിച്ചെടുക്കുകയായിരുന്നു.

പിടിവലിക്കൊടുവിൽ നീതുവിന്‍റെ മാലയുടെ പകുതി മോഷ്ടാവ് കൊണ്ടുപോയി. ഓട്ടോയില്‍ അവണാംകുഴി ഭാഗത്തേക്ക് കടന്ന പ്രതിയെ പൊലീസ് ബൈക്കിലും ജീപ്പിലുമായി പിന്തുടര്‍ന്ന് അവണാംകുഴിക്ക് സമീപത്ത് വച്ച് പിടികൂടി.

പിടിവലിക്കിടെ നീതുവി​ന്‍റെ മുഖത്തും കഴുത്തിലും പരിക്കേറ്റിരുന്നു. ബാലരാമപുരം സി.ഐ ബിജുവി ന്‍റെ നേതൃത്വത്തില്‍ എസ്.ഐ.വിനോദ് കുമാര്‍, എ.എസ്.ഐ.ഹരീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police arrested the robber
Next Story