Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Stop Rape
cancel

17കാരിയെ ബലാത്സംഗം ചെയ്​ത്​ ചി​ത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; 26കാരനെതിരെ കേസ്​

text_fields
bookmark_border

ഭോപാൽ: മധ്യപ്രദേശിൽ 17കാരിയെ ബലാത്സംഗം ചെയ്തശേഷം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച്​ 26കാരൻ. ഭോപാലിൽ നസീറാബാദ്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​ സംഭവം. യുവാവിനെതിരെ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്തു.

11ാം ക്ലാസുകാരിയുടെ അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. ഒരേ ഗ്രാമവാസികളാണ്​ പെൺകുട്ടിയും 26കാരനും. കുടുംബത്തിന്‍റെ തീർഥയാത്രക്കിടെ യുവാവ്​ തന്നോട്​ സൗഹൃദം നടിക്കുകയായിരുന്നുവെന്ന്​ പെൺകുട്ടി പറഞ്ഞു.

കഴിഞ്ഞവർഷം ഏപ്രിൽ 16ന്​ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ബലാത്സംഗം ചെയ്യുകയും അശ്ലീല ചിത്രങ്ങൾ പകർത്തുകയുമായിരുന്നു.​ തുടർന്ന് ഇരയെ ഭീഷണിപ്പെടുത്താനും ലൈംഗികമായി ചൂഷണം ചെയ്യാനും ആരംഭിച്ചു -നസീറാബാദ്​ എസ്​.എച്ച്​.ഒ ബി.പി സിങ്​ പറഞ്ഞു.

പെൺകുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്താൻ ആരംഭിച്ചതോടെ 26കാരന്‍റെ ​േഫാൺ നമ്പർ ബ്ലോക്ക്​ ചെയ്യുകയായിരുന്നു. ഇതിന്‍റെ പ്രതികാരമായി ഇയാൾ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. തുടർന്ന്​ ഗ്രാമവാസികളിലൊരാൾ അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി പെൺകുട്ടിയുടെ പിതാവിനെ അറിയിക്കുകയായിരുന്നു. ഇതോടെ ​പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ്​ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ്​ രജിസ്റ്റർ ചെയ്തു. നിലവിൽ ഒളിവിലാണ്​ പ്രതി. ഇയാളെ ക​ണ്ടെത്താൻ ​ശ്രമം ആരംഭിച്ചതായി പൊലീസ്​ പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Rape accused posts victims obscene pics on social media Police Case registered
Next Story