മധ്യവയസ്കയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
text_fieldsമുഹമ്മദ് ഷാഫി
നെടുമങ്ങാട്: മധ്യവയസ്കയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. നെടുമങ്ങാട് മഞ്ച നെല്ലിപ്പാറ പേരുമല പുത്തൻവീട്ടിൽ മുഹമ്മദ് ഷാഫി (43) യെയാണ് നെടുമങ്ങാട് െപാലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വൈകുന്നേരം മാസ്ക് വാങ്ങാനെന്ന വ്യാജേന കടയിൽ എത്തിയ ഇയാൾ മധ്യവയസ്കയെ പീഡിപ്പിക്കാൻ ശ്രമിച്ചു. അടുത്ത കടക്കാരനെ ഇയാൾ കത്തികാട്ടി ഭീഷണിപ്പെടുത്തി. നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപി ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ കത്തികൊണ്ട് കൈവിരലിന് പരിക്കേറ്റു.
നെടുമങ്ങാട് െപാലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ്.ഐ സുനിൽ ഗോപി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

