ബലാത്സംഗ കേസ് പ്രതി പിടിയിൽ
text_fieldsഅർജുൻ
കോഴിക്കോട്: ബലാത്സംഗ കേസിലെ പ്രതി കക്കോടി കിഴക്കുംമുറി സ്വദേശി എളാരംമ്പിടി വീട്ടിൽ അർജുൻ (23) അറസ്റ്റിൽ. 2024 ഫെബ്രുവരിയിൽ നല്ലളം സ്വദേശിനിയായ പരാതിക്കാരിയുടെ നഗ്ന ഫോട്ടോയും വിഡിയോയും കൈവശമുണ്ടെന്ന് ഭീഷണിപെടുത്തി ലൈംഗിക ചൂഷണത്തിന് നിർബന്ധിച്ചു, വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തു എന്നീ കേസുകളിലാണ് അറസ്റ്റ്.
എലത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതിയെ കിഴക്കുംമുറി വെച്ച് എലത്തൂർ സ്റ്റേഷൻ ഇൻസ്പെക്ടർ രഞ്ജിത്തിന്റെ നിർദേശപ്രകാരം എ.എസ്.ഐ രഞ്ജിത്ത്, എസ്.സി.പി.ഒമാരായ പ്രശാന്ത്, രൂപേഷ്, സി.പി.ഒ വൈശാഖ്, സനോജ് എന്നിവർ ചേർന്നാണ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

