പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
text_fieldsജിതിൻ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ ലൈംഗികപീഡനത്തിന് ഇരയാക്കിയ യുവാവിനെ പൊലീസ് പിടികൂടി.
വടക്കേവിള പട്ടത്താനം നഗർ-23 പുത്തൻപുര പടിഞ്ഞാറ്റതിൽ ജിതിൻ(26) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ചൈൽഡ് വെൽെഫയർ കമ്മിറ്റി മുഖേന കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.
കഴിഞ്ഞവർഷം ഏപ്രിൽ മുതൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വീട്ടിൽ അതിക്രമിച്ചുകയറിയും കടത്തിക്കൊണ്ടുപോയും നിരവധി തവണ പീഡനത്തിനിരയാക്കിയ ഇയാൾ പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി മൊഴിനൽകി.
കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷബ്ന, ആശ, അശോക് കുമാർ, സി.പി.ഒമാരായ ഉമേഷ്, അനു, ശ്രീകുമാർ, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

