ലൈംഗികാതിക്രമം: വൈദികനെ അറസ്റ്റ് ചെയ്തു
text_fieldsബെനഡിക്ട്
ആന്റോ
നാഗർകോവിൽ: ദേവാലയത്തിൽ പ്രാർഥനക്കെത്തിയ നഴ്സിങ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയതിന്റെ പേരിൽ വൈദികനെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. നാഗർകോവിൽ പാൽപണ്ണക്ക് സമീപത്തുനിന്ന് തിങ്കളാഴ്ചയാണ് പിടികൂടിയത്. കൊല്ലങ്കോട് ഫാത്തിമ നഗർ സ്വദേശി ബെനഡിക്ട് ആന്റോയെ ആണ് (29) അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തുവരുകയാണ്. നിലവിൽ തക്കല പ്ലാങ്കാലവിളയിൽ വൈദികനായി സേവനം അനുഷ്ഠിക്കുന്നു. പേച്ചിപ്പാറയിൽ വൈദികനായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. നാഗർകോവിൽ എസ്.പി ഓഫിസിലാണ് വൈദികനെതിരെ പരാതി നൽകിയത്. നിരവധി പരാതികൾ വേറെയും പൊലീസിന് ലഭിച്ചിട്ടുണ്ട്.

