യുവാവിനെ ഫ്ലാറ്റിൽ കെട്ടിയിട്ട് കവർച്ച: പ്രതികൾ പിടിയിൽ
text_fieldsഅർഷദ്
തൃപ്പൂണിത്തുറ: യുവാവിനെ ഫ്ലാറ്റിൽ കെട്ടിയിട്ട് കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. നിരവധി പിടിച്ചുപറിക്കേസുകളിലെ പ്രതികളായ തിരുവാങ്കുളം അമ്പാടിമല ചാണിയിൽ വീട്ടിൽ കുഞ്ഞപ്പു എന്ന അരുൺ (25), മട്ടാഞ്ചേരി പുതിയ റോഡ് ബംഗ്ലാവ് പറമ്പിൽ വീട്ടിൽ അർഷദ് (26) എന്നിവരെയാണ് ഹിൽപാലസ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ 28ന് തൃപ്പൂണിത്തുറ ചാത്താരി സ്റ്റാർ ഹോംസിലെ താമസക്കാരനായ അൽഅമീൻ എന്നയാളുടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ഇയാളെ വിവസ്ത്രനാക്കി കെട്ടിയിട്ട് പണവും മൊബൈൽ ഫോണും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന് കടന്നു കളയുകയായിരുന്നു. പള്ളുരുത്തിയിൽനിന്ന് പിടികൂടിയ അർഷാദിന്‍റെ വീട്ടിൽ നിന്ന് പൊലീസ് നഷ്ടപ്പെട്ട സാധനങ്ങളും കണ്ടെടുത്തു.
എസ്.എച്ച്.ഒ ഗോപകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ പ്രദീപ് എം, ഷമീർ എം, എ.എസ്.ഐമാരായ രാജീവ്നാഥ്, എം.ജി സന്തോഷ്, ഷാജി, എസ്.സി.പി.ഒ ശ്യാം ആർ. മേനോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

