ജോലിക്ക് കൂലി നൽകിയില്ല; തൊഴിലുടമയുടെ അമ്മയെ വിവസ്ത്രയാക്കി കൊള്ളയടിച്ചു, ജീവനക്കാർ അറസ്റ്റിൽ
text_fieldsപിടിയിലായ മണികണ്ഠൻ, പി. രമേഷ്
ചെന്നൈ: തമിഴ്നാട്ടിൽ വയോധികയെ വിവസ്ത്രയാക്കി കെട്ടിയിട്ട് മർദ്ദിച്ചു. വയോധികയുടെ മകന്‍റെ സ്ഥാപനത്തിൽ ജോലി ചെയ്തതിന് കൂലി നൽകാത്തതിന്‍റെ പേരിൽ ജീവനക്കാരാണ് ആക്രമണം നടത്തിയത്. ചെന്നൈ അറുമ്പാക്കത്താണ് സംഭവം. ഗംഗ ഉമ എന്ന 72കാരിയാണ് ആക്രമണത്തിനിരയായത്.
സംഭവത്തിൽ പി. മണികണ്ഠൻ (38), എം. മണികണ്ഠൻ (38), പി. രമേഷ് (31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വീട് വാടകയ്ക്ക് നോക്കാൻ എന്ന വ്യാജേന അകത്ത് കയറി വയോധികയെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. വയോധികയെ മർദിച്ച സംഘം വിവസ്ത്രയാക്കി ദൃശ്യങ്ങൾ പകർത്തി. ഒന്നരലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും 30,000 രൂപയും കവർന്നു.
മകന്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു

