Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഷിനോട്ടക്കാരനെ ആക്രമിച്ച് കവർച്ച: ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
മഷിനോട്ടക്കാരനെ ആക്രമിച്ച് കവർച്ച: ഒരാൾ അറസ്റ്റിൽ
cancel
camera_alt

അ​ജി​ത് 

പറവൂർ: മഷിനോട്ടക്കാരനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം ചങ്ങനാശ്ശേരി പെരുന്ന മലേക്കുന്ന് കുന്നേൽ പുതുപറമ്പ് വീട്ടിൽ അജിത്തിനെയാണ്​ (40) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുവാരത്ത് മഷിനോട്ടം നടത്തി വന്ന ആളുടെ സ്ഥാപനത്തിൽ കഴിഞ്ഞ ഒന്നിന് അതിക്രമിച്ച് കയറിയ രണ്ടുപേർ മഷി നോട്ടക്കാരനെ കെട്ടിയിടുകയായിരുന്നു.

പിന്നീട്‌ ഏഴേകാൽ പവൻ വരുന്ന ആഭരണങ്ങൾ കവർന്ന് സ്കൂട്ടറിൽ രക്ഷപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മുനമ്പം ഡിവൈ.എസ്.പി എ.കെ. മുരളിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐമാരായ പ്രശാന്ത് പി. നായർ, രാജി കൃഷ്ണൻ, ബിജു, എസ്.സി.പി.ഒ വിപിൻ, സി.പി.ഒ അഫ്സൽ എന്നിവർ സംബന്ധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - robbery in paravur: One arrested
Next Story