യുവതിക്കുനേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
text_fieldsആലപ്പുഴ: യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കാവാലം പഞ്ചായത്ത് നാലാം വാർഡിൽ മുത്തനാട്ടുചിറ വീട്ടിൽ ശ്രീകുമാർ. എസ് (കുട്ടൻ- 43) നെയാണ് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 8.45 ഓടെ വിവാഹസത്ക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതിക്കുനേരെ ഇയാൾ ലൈംഗിടൊതിക്രമം നടത്തുകയായിരുന്നു. തടയാൻചെന്ന യുവതിയുടെ ഭർത്താവിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഭർതൃപിതാവിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൈനടി പൊലീസ് ഇൻസ്പെക്ടർ ആർ. രാജീവിന്റെ നേത്യത്വത്തിൽ സബ് ഇൻസ്പെക്ടർ ഷിബു. എസ്, സജീവ്കുമാർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ജയപ്രകാശ് ജോൺസൻ, ശ്രീറാം സന്തോഷ്, അഖിൽ അഷിഷ്, സനോജ് സതീശൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

