Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറ് ഇരുചക്രവാഹനങ്ങൾ കവർന്ന കേസ്: നാല് യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
ആറ് ഇരുചക്രവാഹനങ്ങൾ കവർന്ന കേസ്:  നാല് യുവാക്കൾ അറസ്റ്റിൽ
cancel

മംഗളൂരു: മംഗളൂരുവില്‍ ഇരുചക്രവാഹനങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളായ നാലുപേരെ അറസ്റ്റ് ചെയ്തു. ബെന്‍ഗ്രെ സ്വദേശി മുഹമ്മദ് സിനാന്‍ (19), ബെങ്കരെയിലെ മുഹമ്മദ് സഹീല്‍ (22), ഉള്ളാള്‍ സ്വദേശി ഫൈസല്‍ (35), നന്ദവാര സ്വദേശി മുഹമ്മദ് സഹീല്‍ (18) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് 2,15,000 രൂപ വിലമതിക്കുന്ന നാല് ബൈക്കുകളും രണ്ട് സ്കൂട്ടറും പിടികൂടി ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. ഹൊക്കോട്ടു ഗ്രൗണ്ട് സിറ്റി കോംപ്ലക്‌സ്, കൊറഗജ്ജ കട്ടെ കോട്ടേക്കര്‍, കസബ ബെംഗ്രെ ഫെറി, ജിമ്മി സൂപ്പര്‍മാര്‍ക്കറ്റ്, കദ്രി സെന്‍ട്രല്‍ മാര്‍ക്കറ്റ്, നന്തൂര്‍ തരിത്തോട്ട എന്നിവിടങ്ങളില്‍നിന്നാണ് കഴിഞ്ഞ മാസം ഏഴിനും 30തിനും ഇടയിൽ ഇരുചക്ര വാഹനങ്ങൾ മോഷണം പോയത്. സിസിബി എസിപി പിഎ ഹെഗ്ഡെ, ഇന്‍സ്പെക്ടര്‍ ശ്യാം സുന്ദര്‍, പിഎസ്ഐ സുദീപ്, ശരണപ്പ ഭണ്ഡാരി തുടങ്ങിയവർ അറസ്റ്റിന് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Six two-wheeler theft case: Four youths were arrested
Next Story