Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈംഗിക പീഡനത്തിന്​ ശ്രമിച്ച പിതാവിനെ കോളജ്​ വിദ്യർഥിനി സുഹൃത്തുക്കളുടെ സഹായത്തോടെ കൊന്നു

text_fields
bookmark_border
Bengaluru man kills wife over suspicion of infidelity arrested
cancel

ബെംഗളൂരു: പിതാവിൽ നിന്നുള്ള ലൈംഗിക ഉപദ്രവം സഹിക്കാനാവാതെ കൗമാരക്കാരി സുഹൃത്തുക്കളുടെ സഹായത്തോടെ അയാളെ കൊന്നു. സംഭവത്തില്‍ കോളജ്​ വിദ്യാർഥിനിയായ പെണ്‍കുട്ടിയേയും മൂന്ന്​ സുഹൃത്തുക്കളേയും പൊലീസ് കസ്റ്റഡിയലെടുത്തു.

ബീഹാറിൽ നിന്നെത്തി ബെംഗളുരുവിൽ സുരക്ഷ ജീവനക്കാരനായി തൊഴിലെടുക്കുന്നയാളാണ്​ കൊല്ലപ്പെട്ടത്. 45 കാരനായ ഇയാൾ കോളജ്​ വിദ്യാർഥിനിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

തിങ്കാളാഴ്ച്ച രാവിലെയാണ് സംഭവം. പിതാവ് ഉപദ്രവിക്കുന്ന കാര്യം പെണ്‍കുട്ടി മാതാവിനോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇതേ ചൊല്ലി പെൺകുട്ടിയുടെ മാതാവും പിതാവും വഴക്കിടുകയും ചെയ്​തിരുന്നു.

തിങ്കളാഴ്ച രാവിലെയും മദ്യ ലഹരിയിൽ അയാൾ മകളെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഉടനെ, പെൺകുട്ടി സുഹൃത്തുക്കളെ ഫോണിൽ വിളിച്ചു. അവിടെയെത്തിയ സുഹൃത്തുക്കൾ അയാളെ കൊലപ്പെടുത്തുകയായിരുന്നു. കോളജ്​ വിദ്യാർഥിനിയായ മകളെ കൂടാതെ നാലാം ക്ലാസ്​ വിദ്യാർഥിനിയായ മകളും അപ്പോൾ അവിടെ ഉണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ്​ കൊല നടത്തിയത്​.

കൊലപാതകത്തിന് ശേഷം പെണ്‍കുട്ടി തന്നെയാണ്​ അടുത്ത വീട്ടില്‍ ചെന്ന് വിവരം അറിയിച്ചത്​.

കൊല്ലപ്പെട്ടയാള്‍ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്​. ആദ്യ ഭാര്യ ബീഹാറിലാണ്​. കൽബുർഗിയിൽ നിന്നുള്ള രണ്ടാം ഭാര്യയിലുള്ളതാണ്​ രണ്ട്​ പെണ്‍മക്കള്‍.

കൊലക്ക്​ പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Teen arranges father’s murder to protest sexual harassment
Next Story