Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒളിവിൽകഴിഞ്ഞ പ്രതിയെ ബിവറേജ് ക്യൂവിൽനിന്ന് പിടികൂടി

text_fields
bookmark_border
സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി ജീപ്പിന്‍റെ ചില്ല് പൊട്ടിച്ചു
ഒളിവിൽകഴിഞ്ഞ പ്രതിയെ ബിവറേജ് ക്യൂവിൽനിന്ന് പിടികൂടി
cancel

എരുമേലി: വധശ്രമത്തിന് കേസെടുത്തതിനെ തുടർന്ന് ഒളിവിൽപോയ പ്രതിയെ ഒരുമാസത്തിനുശേഷം എരുമേലിയിലെ വിദേശമദ്യ ഷോപ്പിലെ ക്യൂവിൽനിന്ന് പൊലീസ് പിടികൂടി.

ആലംപരപ്പ് കോളനി നിവാസി അഭിമന്യുവിനെയാണ് കഴിഞ്ഞദിവസം രാത്രി പൊലീസ് പിടികൂടിയത്. ഒരുമാസം മുമ്പ് നടന്ന മർദനക്കേസിൽ അഭിമന്യുവടക്കം മൂന്നുപേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. തുടർന്ന് മൂവരും ഒളിവിൽപോയി.

അഭിമന്യുവിനെ പൊലീസ് പിടികൂടി ജീപ്പിൽ കയറ്റിക്കൊണ്ടു പോകുന്നതിനിടെ ഇയാൾ പൊലീസ് ജീപ്പിന്‍റെ ഗ്ലാസ് അടിച്ചുപൊട്ടിച്ചതായി എരുമേലി എസ്.ഐ എം.എസ്. അനീഷ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്കൊപ്പമുള്ള മറ്റ് രണ്ടുപേരും ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The absconding accused Caught
Next Story