കഞ്ചാവുചെടി കണ്ടെത്തി; യുവാവ് അറസ്റ്റിൽ
text_fieldsപ്രതി ശംഭുരങ്കൻ
ആര്യാട്: വീട്ടിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഇയാളിൽനിന്ന് കഞ്ചാവും പിടിച്ചെടുത്തു. ആര്യാട് പഞ്ചായത്ത് നാലാം വാർഡ് കോമലപുരം കായൽചിറ വീട്ടിൽ വാടകക്ക് താമസിക്കുന്ന ശംഭുരങ്കനാണ് (31) പിടിയിലായത്.
ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.ആർ. മനോജും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. വീടിന് പിറകിൽ നട്ടുവളർത്തിയ നിലയിലായിരുന്നു കഞ്ചാവുചെടി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.ആർ. പ്രബീൺ, വി.കെ. മനോജ് കുമാർ, പ്രിവന്റിവ് ഓഫിസർ ബി.എം. ബിയാസ്, സി. റിനീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എച്ച്. മുസ്തഫ, ബി. സുബിൻ, എം. അനിത എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

