Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട് കുത്തിത്തുറന്ന് 45 പവൻ കവർന്നു

text_fields
bookmark_border
വീട് കുത്തിത്തുറന്ന് 45 പവൻ കവർന്നു
cancel

കൊളത്തൂർ (മലപ്പുറം): വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയം വീട് കുത്തിത്തുറന്ന് വൻ കവർച്ച. അലമാരകളിൽ സൂക്ഷിച്ച 45 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും മൂന്ന് വാച്ചുകളുമാണ് നഷ്ടപ്പെട്ടത്. വെങ്ങാട് ഇല്ലിക്കോട് പാലത്തിനുസമീപം വടക്കേകര മൂസയുടെ വീട്ടിലാണ് ശനിയാഴ്ച രാത്രി വീടിന്‍റെ മുൻവാതിൽ തകർത്ത് കവർച്ച നടത്തിയത്.

മോഷണം നടന്ന വീട്ടിൽ പെരിന്തൽമണ്ണ ഡിവൈ.എസ്.പി സന്തോഷ് കുമാർ, കൊളത്തൂർ സി.ഐ സുനിൽ പുളിക്കൽ, എസ്.ഐമാരായ ടി.കെ. ഹരിദാസ്, അബ്ദുനാസർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

പെരിന്തൽമണ്ണ ഡിവൈ.എസ്.പി സന്തോഷ് കുമാർ കൊളത്തൂർ സി.ഐ സുനിൽ പുളിക്കൽ എസ്.ഐമാരായ ടി.കെ. ഹരിദാസ്, പൊലീസ് ഓഫിസർമാരായ അയ്യൂബ്, മുഹമ്മദ് റാഫി, കെ.പി. വിജേഷ്, വിപിൻ ചന്ദ്രൻ, ശാഹുൽ ഹമീദ്, മുഹമ്മദ് കബീർ എന്നിരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The house was broken into and 45 rupees were stolen
Next Story