Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടമ്മയെ ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ജാമ്യത്തിലിറങ്ങിയിട്ടും സ്ത്രീകളെ ശല്യം ചെയ്യുന്നത് തുടരുകയാണെന്ന് പൊലീസ്
Ninesh
cancel
camera_alt

നി​നേ​ഷ്

എരുമപ്പെട്ടി: വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാഴിയോട്ടുമുറി കുന്നത്തുപുരക്കൽ വീട്ടിൽ നിനേഷിനെയാണ് (38) എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജ് അറസ്റ്റ് ചെയ്തത്. പരിസരവാസിയുടെ പരാതിയിലാണ് പൊലീസ് നടപടി.

സ്ത്രീകളുടെ കുളിമുറിയിൽ സ്ഥിരമായി ഒളിഞ്ഞുനോട്ടം നടത്തുന്നതായും സ്ത്രീകളെ ശല്യം ചെയ്യുന്നതായും ഇയാൾക്കെതിരെ നിരവധി പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. സമാന സംഭവത്തിൽ മുമ്പും ഇയാൾ അറസ്റ്റിലായി റിമാൻഡിലായിട്ടുണ്ട്.

ജാമ്യത്തിലിറങ്ങിയിട്ടും സ്ത്രീകളെ ശല്യം ചെയ്യുന്നത് തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - The young man who harassed housewife was arrested
Next Story