Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓട്ടുവിളക്ക് മോഷണം: നാലുപേർ പിടിയിൽ
text_fieldsbookmark_border
കോട്ടയം: ഓട്ടുവിളക്ക് മോഷ്ടിച്ച കേസിൽ നാലുപേർ പിടിയിൽ. ദേശാഭിമാനി പത്രത്തിന്റെ 80ാം വാർഷിക സമ്മേളത്തിന്റെ മുന്നൊരുക്കങ്ങൾക്കായി തിരുനക്കര മൈതാനത്ത് വേദിയുടെ പുറകുവശത്തെ ഗ്രീൻ റൂമിൽ സൂക്ഷിച്ച ഓട്ടുവിളക്കാണ് പ്രതികൾ മോഷ്ടിച്ചത്.
തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് പുതുപ്പള്ളി മാമ്മൂട്ടിൽ വീട്ടിൽ ദിപിൻ വിശ്വം (33), കാഞ്ഞിരപ്പള്ളി കാളകെട്ടി കൊട്ടാരമറ്റം വീട്ടിൽ നസീർ (39), ഇടുക്കി കരുണാപുരം ആറ്റുപുറമ്പോക്ക് വീട്ടിൽ ബാബു (48), ഉടുമ്പൻചോല അമ്പലമേട് മറ്റപ്പള്ളിൽ വീട്ടിൽ അനീഷ് എന്ന എം.എസ് . സോബിൻ (30) എന്നിവർ പിടിയിലായത്.
വെസ്റ്റ് എസ്.എച്ച്.ഒ കെ.ആർ. പ്രശാന്ത് കുമാർ, എസ്.ഐ ടി. ശ്രീജിത്, സി.പി.ഒ ഇ.ടി. ബിജു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

