പള്ളിയിൽ മോഷണം: പ്രതി പിടിയിൽ
text_fieldsഷംസാദ്
കഞ്ചിക്കോട്: പള്ളിയിൽ മോഷണം നടത്തിയയാളെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. ചടയൻകാലായി സുന്നി ജുമാ മസ്ജിദിലെ നേർച്ചകുറ്റിയിൽ കവർച്ച നടത്തിയ സുൽത്താൻ ബത്തേരി മലവയൽ തൊവരിമല മൂർക്കൻ വീട്ടിൽ ഷംസാദാണ് (34) അറസ്റ്റിലായത്.
കഴിഞ്ഞ മാർച്ച് 18നാണ് കേസിനാസ്പദമായ സംഭവം. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി വിവിധ മോഷണ കേസുകളിൽ നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിലവിൽ തമിഴ്നാട് വേദസന്തൂർ പോലീസ് സ്റ്റേഷനിൽ സമാന കേസ്സിൽ ഉൾപ്പെട്ട പ്രതി ദിണ്ടിഗൽ ജില്ല ജയിലിൽ റിമാൻഡിലാണ്. കസബ സി.ഐ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐ എസ്. അനീഷ്, സിവിൽ പൊലീസ് ഓഫിസർ സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

