യാത്രക്കാരിൽനിന്ന് മോഷണം: രണ്ടുപേർ അറസ്റ്റിൽ
text_fieldsആൻസൺ ഡി കോസ്റ്റ, അരുൾ
കളമശ്ശേരി: യാത്രക്കാരിൽനിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുന്ന രണ്ടുപേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ചേരാനല്ലൂർ കച്ചേരിപ്പടി സ്വദേശികളായ വടക്കു മനപറമ്പിൽ ആൻസൺ ഡി കോസ്റ്റ (22), വാര്യത്ത് വീട്ടിൽ അരുൾ സെബാസ്റ്റ്യൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കെണ്ടയ്നർ റോഡിൽ ജോജി ജോൺ എന്നയാളുടെ ബൈക്കിൽനിന്ന് ബാഗ് മോഷ്ടിച്ച് കടന്നുകളഞ്ഞ ആൻസൺ ഡി കോസ്റ്റയെ കളമശ്ശേരിയിൽനിന്നും ഒളിവിൽ കഴിഞ്ഞ അരുണിനെ ഇടപ്പള്ളിയിൽ നിന്നുമാണ് പിടികൂടിയത്. ഇവരിൽനിന്ന് മോഷണസാധനങ്ങളും ആയുധങ്ങളും കണ്ടെത്തി.
മയക്കുമരുന്ന്, മോഷണം തുടങ്ങിയ കേസുകളിൽ ഇരുവരെയും മുമ്പും അറസ്റ്റ് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. കളമശ്ശേരി സി.ഐ പി.ആർ. സന്തോഷ്, എസ്.ഐമാരായ കിരൺ സി. നായർ, എം.പി. ഏലിയാസ്, ടി.വി. സുധീർ, വി.ജെ. ജോസഫ്, എ.എസ്.ഐമാരായ വി.എ. ഷുക്കൂർ, ദിലീപ്, നൗഷാദ്, എസ്.സി.പി.ഒ ഇസ്ഹാക്, സി.പി.ഒ മിഥുൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

