കാറിൽ കടത്തിയ 1000 ലിറ്റർ സ്പിരിറ്റ് പിടികൂടി
text_fieldsമഞ്ചേശ്വരം: മഞ്ചേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട. പുലർച്ച കാറിൽ കടത്തുകയായിരുന്ന 1000 ലിറ്റർ സ്പിരിറ്റ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ചത്തൂർ സ്വദേശി രവി കിരണിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.
ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്.
കാസര്‍കോട് ഡിവൈ.എസ്.പി വി.വി. മനോജിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷ്, എസ്.ഐ ടോണി ജെ. മറ്റം, സി.പി.ഒ കിഷോര്‍, ഡ്രൈവര്‍ സി.പി.ഒ പ്രവീണ്‍, സി.പി.ഒമാരായ അജീഷ്, അനീഷ്, രഞ്ജിത്ത്, രാഗേഷ്, വീനിഷ്, വിപിന്‍, വിഷ്ണു, ജംഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഓണവിപണി ലക്ഷ്യമാക്കി കടത്തിയ സ്പിരിറ്റാണിതെന്ന് പൊലീസ് പറഞ്ഞു.

