Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തല്‍; ഒരാള്‍ അറസ്റ്റില്‍
text_fieldsbookmark_border
അമല്‍
കാലടി: വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. നീലിശ്വരം താനിക്കാപ്പറമ്പന് അമലിനെയാണ് (24) കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. നീലീശ്വരത്തുള്ള വീട്ടിലാണ് എയര്‍ പിസ്റ്റള്‍ ഇനത്തില്‍പ്പെട്ട കൈത്തോക്കുമായി കയറി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്.
വ്യക്തി വിരോധമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. കാലടി ഇന്‍സ്പെക്ടര്‍ ബി. സന്തോഷ്, എസ്.ഐമാരായ കെ.കെ. ഷബാബ്, ടി.ബി. വിപിന്‍, എ.എസ്.ഐ അബ്ദുൽ സത്താര്‍, എസ്.സി.പി.ഒ അനില്‍കുമാര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Next Story

