കവർച്ചക്കേസിൽ മൂന്നുപേർ പിടിയിൽ; കഞ്ചാവിന് അടിമകളായ ഇവർ പണത്തിന് വേണ്ടിയാണ് കവർച്ച നടത്തിയതെന്ന് പൊലീസ്
text_fieldsപിടിയിലായ പ്രതികൾ
ആലത്തൂർ: ഒറ്റക്ക് താമസിക്കുന്ന വയോധികയെ വീട്ടിൽ കയറി ആക്രമിച്ച് കഴുത്തിലെ ഒരുപവൻ മാല കവർന്ന കേസിൽ മൂന്നുപേരെ ആലത്തൂർ പൊലീസ് പിടികൂടി. മേലാർക്കോട് വലതലയിൽ മോഹനൻ (42) മേലാർക്കോട് പൂക്കുറുശ്ശിയിൽ വിഷ്ണു (19), ചിറ്റിലഞ്ചേരി തുടിക്കോട് പനംകൊളുമ്പിൽ വിനോദ് (19) എന്നിവരെയാണ് ആലത്തൂർ പൊലീസ് പിടികൂടിയത്. സെപ്റ്റംബർ എട്ടിന് രാത്രി പുതിയങ്കം പേഴുംപറമ്പിലാണ് സംഭവം നടന്നത്.
കഞ്ചാവിന് അടിമകളായ ഇവർ പണത്തിന് വേണ്ടിയാണ് കവർച്ച നടത്തിയതെന്നാണ് പൊലീസ് പറഞ്ഞത്.
ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ നിയോഗിച്ച പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇൻസ്പെക്ടർ റിയാസ് ചാക്കേരി, എസ്.ഐമാരായ ജിഷ മോൻ വർഗീസ്, ഗിരീഷ് കുമാർ, സാം ജോർജ്, എ.എസ്.ഐ ജയ നിവാസൻ, എസ്.സി.പി.ഒമാരായ ബ്ലസൻ ജോസ്, വിവേക്, സി.പി.ഒമാരായ ഷിജു, വിനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

