Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോറിയിൽ കഞ്ചാവ് കടത്ത്; മൂന്ന് പേർ പിടിയിൽ

text_fields
bookmark_border
ganja
cancel
camera_alt

പിടികൂടിയ കഞ്ചാവ്

ലോറിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. തൃശൂർ എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും, ഉത്തര മേഖല എക്സൈസ് കമ്മീഷണർ സ്ക്വാഡും, വാളയാർ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ലോറിയില്‍ കടത്താന്‍ ശ്രമിച്ച 170 കിലോ കഞ്ചാവാണ് പിടി​കൂടിയത്. കോട്ടക്കൽ പാറമ്മൽ വീട്ടിൽ പി. നൗഫൽ (33 ), കോട്ടക്കൽ സ്വദേശി കോങ്ങാടൻ വീട്ടിൽ കെ ഫാസിൽ ഫിറോസ് (28), കോട്ടക്കൽ പാലപ്പുറ സ്വദേശി കല്ലേകുന്നൻ വീട്ടിൽ ഷാഹിദ് (27) എന്നിവരെയാണ് പിടിയിലായത്. വാളയാർ ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ലോറിയുടെ റൂഫ് ടോപ്പിൽ ടാർപ്പായ് ഉപയോഗിച്ച് മൂടിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

കഞ്ചാവുമായി പിടിയിലായവർ



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - three arrested with marijuana
Next Story