കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
text_fieldsപന്തളം: രണ്ടു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൈപ്പട്ടൂർ കൊടുവന്നത്ത് വീട്ടിൽ ജിബിൻ കെ. ജോയ് (22), അടൂർ, പന്നിവിഴ പനവേലിൽ വീട്ടിൽ രാഹുൽ (22), കുളനട ള്ളനാട് ചിറക്കരോട്ട് വീട്ടിൽ അനന്ദു അനിൽ (20) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച പുലർച്ച അഞ്ചിന് പന്തളം മാവേലിക്കര റോഡിൽ മൂടിയൂർക്കോണം ഐരാണികുഴി പാലത്തിന് സമീപമാണ് പ്രതികൾ പത്തനംതിട്ട ഡാൻസാഫ് സംഘത്തിെൻറ പിടിയിലായത്.രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് സംഘം കുടുങ്ങിയത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കഞ്ചാവിെൻറ ചില്ലറ വിൽപന നടത്തുന്നവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. അനന്ദു അനിൽ മുമ്പ് പോക്സോ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സംഘം വാടകക്കെടുത്ത മാരുതി സ്വിഫ്റ്റ് കാറും പൊലീസ് പിടിച്ചെടുത്തു.
നാർകോട്ടിക് ഡിവൈ.എസ്.പി പി. വിദ്യാധരെൻറ നേതൃത്വത്തിൽ ഡാൻസാഫ് എസ്.ഐ അജി ശാമുവേൽ, എ.എസ്.ഐ അജികുമാർ, സി.പി.ഒമാരായ മിഥുൻ, അഖിൽ, ശ്രീരാജ്, സുജിത്, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

