യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതി ശിഹാബ്
അരീക്കോട്: യുവതിയെ പീഡിപ്പിച്ച കേസിൽ കാവനൂർ സ്വദേശി ടി.വി. ശിഹാബിനെ (37) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസം മുമ്പാണ് യുവതിയുടെ സ്ഥലം കച്ചവടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രതി ഇവരുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡന വിവരം ബന്ധുക്കളോ മറ്റോ അറിഞ്ഞിരുന്നില്ല.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്. തുടർന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി. കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ അരീക്കോട് എസ്.എച്ച്.ഒ സി.വി. ലൈജുമോന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ അഹമ്മദ്, എ.എസ്.ഐ കബീർ, ജയസുധ അനില, ബിജു, രതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

