യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍
text_fieldsകരുനാഗപ്പള്ളി: ബൈക്ക് യാത്രികനായ യുവാവിനെ കമ്പി വടിക്ക് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്പിച്ച സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍.
കുലശേഖരപുരം നീലിക്കുളം വലിയത്ത് പുത്തന്‍വീട്ടില്‍ അല്‍ അമീന് (26), കുലശേഖരപുരം കടത്തൂര്‍ കളരിക്കഴ കിഴക്കതില്‍ ഹിഷാം എ. റഹീം (26) എന്നിവരാണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ ആറിന് വൈകീട്ട് ബൈക്കില്‍ പുത്തന്‍തെരുവ് ജുമാ മസ്ജിദിനു മുന്നില്‍വെച്ച് ബെക്ക് യാത്രികനായിരുന്ന ഹാരീസിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിെൻറ നേതൃത്വത്തില്‍ എസ്.ഐ മാരായ ജയശങ്കര്‍ ധന്യ, എ.എസ്.ഐമാരായ ഷാജിമോന്‍, നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

