സഹോദരങ്ങളെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsസുധീഷ്,പ്രവീൺ
കോട്ടയം: വാഹനം ഓവർടേക് ചെയ്തതിനെ തുടർന്നുണ്ടായ വിരോധംമൂലം യുവാക്കളെ ആക്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാവാലം സ്വദേശികളായ പി.പി. സുധീഷ് (26), വി.പി. പ്രവീൺ (21) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
കുറിച്ചി മോസ്കോ കവല ഭാഗത്ത് കുറിച്ചി സ്വദേശികളായ സിജു കുര്യാക്കോസിനെയും ഇയാളുടെ സഹോദരൻ സജി കുര്യാക്കോസിനെയും പ്രതികൾ ആക്രമിക്കുകയായിരുന്നു.
സജി കാറില്‍ പോകുന്ന സമയം പ്രതികൾ ഇരുവരും മോട്ടോർസൈക്കിളിലെത്തി വാഹനം തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും മർദിക്കുകയുമായിരുന്നു. പുറകെ സ്കൂട്ടറിൽ എത്തിയ സഹോദരൻ സിജു തടയാൻ ശ്രമിച്ചപ്പോൾ ഇരുവരും ചേർന്ന് ഹെൽമറ്റിന് ആക്രമിച്ചു. തുടർന്ന് ഇരുവരും സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ചിങ്ങവനം എസ്.എച്ച്.ഒ ടി.ആർ. ജിജു, സി.പി.ഒമാരായ എസ്. സതീഷ്, സലമോൻ, പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

