പുത്തനത്താണിയിൽ എട്ട് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsനൗഫൽ, അജീഷ്
കൽപകഞ്ചേരി: ആന്ധ്രയിൽനിന്ന് കൊണ്ടുവന്ന എട്ട് കിലോ കഞ്ചാവുമായി രണ്ടുപേരെ പുത്തനത്താണിയിൽ പൊലീസ് പിടികൂടി. താനൂർ പുതിയ കടപ്പുറം സ്വദേശി കുഞ്ഞിൻകടവത്ത് വീട്ടിൽ നൗഫൽ (28), താനൂർ എടക്കടപ്പുറം സ്വദേശി മമ്മാലിന്റെപുരയ്ക്കൽ അജീഷ് എന്ന സഹൽ (28) എന്നിവരെയാണ് കൽപകഞ്ചേരി സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തും താനൂർ ഡാന്‍സാഫ് സ്ക്വാഡ് സംഘവും അറസ്റ്റ് ചെയ്തത്.
പൊലീസിനെ കണ്ട പ്രതികൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബസ് സ്റ്റാൻഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തുവെച്ച് പിടികൂടുകയായിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫിസർ പി. സുജിത്ത്, സി.പി.ഒമാരായ രജിത്ത്, റോയി, ഷെറിൻ, സുധീർ, ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ അഭിമന്യു, ജിനീഷ്, ആൽബിൻ, വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

