മോഷണ ബൈക്കുമായി യുവാക്കൾ പിടിയിൽ
text_fieldsപിടിയിലായവർ
നേമം: മോഷണ ബൈക്കുമായി യുവാക്കളെ തമ്പാനൂർ പൊലീസ് പിടികൂടി. നെട്ടയം മണികണ്ഠേശ്വരം സ്വദേശി നിഥിൻ (25), കാഞ്ഞിരംപാറ കോളനി സ്വദേശി അഖിൽ (25) എന്നിവരാണ് പിടിയിലായത്. തമ്പാനൂർ എസ്.ഐയും സംഘവും വലിയശാല ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇരുവരും കുടുങ്ങിയത്. ബൈക്കിന് ആർ.സി ബുക്കോ രേഖകളോ ഉണ്ടായിരുന്നില്ല. വിശദമായ അന്വേഷണത്തിലാണ് മോഷണവസ്തുവാണെന്ന് കണ്ടെത്തിയത്. പേരൂർക്കട സ്റ്റേഷൻ പരിധിയിൽനിന്ന് കഴിഞ്ഞ ജനുവരി മാസത്തിലാണ് ബൈക്ക് ഇരുവരും ചേർന്ന് മോഷ്ടിച്ച് കടത്തിയത്. തമ്പാനൂർ സി.ഐ പ്രകാശ്, എസ്.ഐമാരായ രഞ്ജിത്ത്, സുബിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് ബൈക്ക് മോഷ്ടാക്കളെ പിടികൂടിയത്. ഇവരെ കോടതിയി

