ബ്രൗണ്‍ ഷുഗറുമായി രണ്ട് യുവാക്കള്‍ പിടിയില്‍
text_fieldsപിടിയിലായ മുഹമ്മദ് അജ്മല്‍,
മുഹമ്മദ് നിഷാദ്
തേഞ്ഞിപ്പലം: വിദ്യാര്‍ഥികള്‍ക്കും അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കും വില്പന നടത്താൻ എത്തിച്ച 35 പാക്കറ്റ് ബ്രൗണ്‍ ഷുഗറുമായി രണ്ടുപേര്‍ പിടിയില്‍. തേഞ്ഞിപ്പലം പൈങ്ങോട്ടൂര്‍ സ്വദേശി നീലടത്ത് മലയില്‍ മുഹമ്മദ് നിഷാദ് (37), കൊണ്ടോട്ടി മേലങ്ങാടി സ്വദേശി മണ്ണാറില്‍ മുഹമ്മദ് അജ്മല്‍ എന്നിവരാണ് പിടിയിലായത്.
കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് പരിസരം കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ സംഘത്തില്‍പ്പെട്ട രണ്ടുപേരെ 15 ഗ്രാം ബ്രൗണ്‍ഷുഗറുമായി കഴിഞ്ഞ മാസം കൊണ്ടോട്ടിയില്‍നിന്ന് പിടികൂടിയിരുന്നു.
പിടിയിലായ നിഷാദ് ആന്ധ്രയില്‍നിന്ന് കഞ്ചാവുമായി പിടിക്കപ്പെട്ട് ജയിലില്‍ ഒരു വര്‍ഷത്തോളം കിടന്നശേഷം ജാമ്യത്തില്‍ ഇറങ്ങിയതാണ്. പിടിയിലായ ഇരുവര്‍ക്കും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തേഞ്ഞിപ്പലം എസ്.ഐ വിപിന്‍ വി. പിള്ളയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

