കാറിൽ കടത്തിയ മയക്കുമരുന്നുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
text_fieldsമംഗളൂരു: കാറിൽ കടത്തി പൊതുസ്ഥലത്ത് മയക്കുമരുന്ന് വിൽപന നടത്തുകയായിരുന്ന രണ്ടു യുവാക്കളെ ലഹരിവിരുദ്ധ സ്ക്വാഡ് ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് അറസ്റ്റ് ചെയ്തു. 3,70,050 രൂപയും പിടിച്ചെടുത്തു. മംഗളൂരു സ്വദേശികളായ ശിശിർ ദേവഡിഗ (31), എൽ. സുശാൽ (27) എന്നിവരാണ് അറസ്റ്റിലായത്.
ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെർമണ്ണൂർ ഗ്രാമപഞ്ചായത്തിലെ സന്തോഷ് നഗറിൽ പാതയോരത്ത് നിർത്തിയിട്ട മാരുതി സ്വിഫ്റ്റ് കാറിൽ ഇരുന്ന് ഇടപാടുകാരെ തേടുന്നതായി വിവരം ലഭിച്ചാണ് സ്ക്വാഡ് പരിശോധനക്ക് എത്തിയത്. 132 ഗ്രാം എം.ഡി.എം.എ, 250 ഗ്രാം എൽ.എസ്.ഡി എന്നിവ കാറിൽ കണ്ടെത്തി. കത്തി, വാൾ, അളവ് ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു.

