Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

text_fields
bookmark_border
sheela-drugs case
cancel

അമ്പലപ്പുഴ: മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പുന്നപ്ര പൊലീസ് പിടികൂടി. കൊല്ലം കുന്നത്തൂർ മൈനാഗപ്പള്ളി വലിയവിള പുത്തൻ വീട്ടിൽ ശ്രീലാൽ (24), കൊല്ലം ശൂരനാട് തറയിൽ തെക്കേതിൽ ഷിയാസ് (20) എന്നിവരെയാണ് എം.ഡി.എം.എയുമായി പിടികൂടിയത്.

ബൈക്കിൽ സഞ്ചരിച്ച് വിദ്യാർഥികൾ അടക്കമുള്ളവർക്ക് മയക്കുമരുന്ന് വിൽപന നടത്തിവരികയായിരുന്നു ഇരുവരും. ചെറിയ പാക്കറ്റുകളിലാക്കി വിൽപനക്കായി സൂക്ഷിച്ചിരുന്ന രണ്ടര ഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് കണ്ടെടുത്തു. വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്.

ഇടക്കിടെ എറണാകുളത്തു പോകുന്ന ഇരുവരും സുഹൃത്തുക്കളുടെ മുറികളിൽ തങ്ങിയ ശേഷമാണ് മയക്കുമരുന്നുകൾ ശേഖരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു. സി.ഐ ലൈസാദ് മുഹമ്മദ്, എസ്.ഐമാരായ അജീഷ് കുമാർ, ഗോപൻ, എ.എസ്.ഐ സത്താർ, സിവിൽ പൊലീസ് ഓഫിസർമാരായ സേവ്യർ, സോണി, രാജീവ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - with drugs Two people arrested
Next Story