Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസിൽ യുവതിയെ ശല്യംചെയ്തയാൾ അറസ്റ്റിൽ

text_fields
bookmark_border
ബസിൽ യുവതിയെ ശല്യംചെയ്തയാൾ അറസ്റ്റിൽ
cancel

കോട്ടയം: യാത്രക്കിടെ കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ ശല്യംചെയ്തയാൾ അറസ്റ്റിൽ. ചെങ്ങന്നൂർ ബുധനൂർ എണ്ണക്കാട് മുഴങ്ങിൽ പ്രസന്നകുമാറിനെയാണ് (47) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. വൈറ്റിലയിൽനിന്ന് കോട്ടയത്തേക്ക് ബസിൽ യാത്രചെയ്ത യുവതിയെയാണ് പിൻസീറ്റിലിരുന്ന് യാത്രചെയ്ത പ്രസന്നകുമാർ കയറിപ്പിടിച്ചത്.

യുവതി ബഹളംവെച്ചതിനെ തുടർന്ന് ബസ് ജീവനക്കാർ കടുത്തുരുത്തി സ്റ്റേഷനിൽ വിവരം അറിയിക്കുകയും പൊലീസെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കടുത്തുരുത്തി സബ് ഇൻസ്പെക്ടർ എ.ഡി. വിനോദ്, എ.എസ്.ഐമാരായ സി.ടി. റെജിമോൻ, പി.എസ്. ബാബു, പി.എസ്. സന്ധ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - woman was harassed in the bus; Defendant Arrested
Next Story