Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വർക് ഷോപ്പിൽ മോഷണം: പ്രതികൾ പിടിയിൽ

text_fields
bookmark_border
വർക് ഷോപ്പിൽ മോഷണം: പ്രതികൾ പിടിയിൽ
cancel
camera_alt

പിടിയിലായ പ്രതികൾ

Listen to this Article

കായംകുളം: വർക്ഷോപ്പിൽനിന്ന് വാഹനങ്ങളുടെ ഗിയർ ബോക്സും പാർട്ടുകളും മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. തിരുവനന്തപുരം ചിറയിൻകീഴ് ആലംകോട് കുന്നിൽ വീട്ടിൽ അഖിൽ (31), ആറ്റിങ്ങൽ അക്കരവിള വീട്ടിൽ വിഷ്ണു (29) എന്നിവരാണ് അറസ്റ്റിലായത്.

എം.എസ്.എം കോളജിന് വടക്ക് ഇഞ്ചക്കൽ ജങ്ഷനിലെ ഷിജു ഓട്ടോമൊബൈൽ വർക്ഷോപ്പിൽനിന്ന് 1.5 ലക്ഷം രൂപയോളം വിലയുള്ള സാധനങ്ങളാണ് മോഷ്ടിച്ചത്. കഴിഞ്ഞ മൂന്നിന് രാത്രിയായിരുന്നു സംഭവം. രജിസ്റ്റർ നമ്പർ തുണികൊണ്ട് മറച്ച സ്വിഫ്റ്റ് കാറിലെത്തിയായിരുന്നു മോഷണം.

സി.സി ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ജില്ല പോലീസ് മേധാവി ജി. ജയദേവിന്‍റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി അലക്സ് ബേബി, സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ഗിരീഷ്, പൊലീസ് ഉദ്യോഗസ്ഥരായ ഷാജഹാൻ, ദീപക്, വിഷ്ണു എസ്. നായർ, അനീഷ്, ഗിരീഷ്, മണിക്കുട്ടൻ, ഇയാസ്, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Workshop theft: Defendants arrested
Next Story