Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
കോതമംഗലം: ഇരുമലപ്പടിയിൽനിന്ന് മൂന്നര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. ഇരുമലപ്പടി കനാൽ പാലത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടപാടുകാരെ കാത്തിരിക്കുമ്പോഴാണ് ഒഡിഷ സ്വദേശി പ്രശാന്ത് നായിക് എക്സൈസ് സംഘത്തിെൻറ പിടിയിലായത്.
പ്രശാന്ത് നായിക്
പെരുമ്പാവൂരിലെ താമസസ്ഥലത്തുനിന്ന് ഇടപാടുകാരെ തേടി എത്തിയതായിരുന്നു ഇയാൾ. കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹിരോഷ് കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
Next Story

