Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടാപ്പകൽ റോഡിൽ യുവാവിനെ വെട്ടി; പ്രതി പിടിയിൽ

text_fields
bookmark_border
പട്ടാപ്പകൽ റോഡിൽ യുവാവിനെ വെട്ടി; പ്രതി പിടിയിൽ
cancel
camera_alt

വെ​ട്ടേ​റ്റ അ​ബ്ദു​ല്ല ആ​ശു​പ​ത്രി​യി​ൽ

കയ്പമംഗലം: പട്ടാപ്പകൽ റോഡിൽ വെച്ച് യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാക്കാത്തിരുത്തി പള്ളി വളവ് സ്വദേശി ആനക്കോട്ട് വീട്ടിൽ അബ്ദുല്ലക്കാണ് (42) വെട്ടേറ്റത്.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ കൊപ്രക്കളം-ചിറക്കൽ പള്ളി റോഡിലാണ് സംഭവം. കഴുത്തിന് മാരകമായി വെട്ടേറ്റ അബ്ദുല്ലയെ ചെന്ത്രാപ്പിന്നി ആക്ട്സ് പ്രവർത്തകർ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്കും മാറ്റി.

ബാറിൽ വെച്ചുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം അരീക്കള സ്വദേശി സെയ്താലി (24) ആണ് പിടിയിലായത്. ഇയാളെ ചെന്ത്രാപ്പിന്നി കൂട്ടാലപ്പറമ്പിലുള്ള ഭാര്യവീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. സെയ്താലിയുടെ ദേഹത്ത് ചോര കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കയ്പമംഗലം എസ്.ഐ കെ.എസ്. സുബിഷ്മോന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ബാറിൽ വെച്ച് പരിചയപ്പെടുകയും ഒരുമിച്ച് മദ്യപിക്കുകയും ചെയ്ത ശേഷം കാറിൽ വരുന്നതിനിടെ തർക്കമുണ്ടാകുകയും കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് അബ്ദുല്ലയെ കുത്തി പരിക്കേൽപ്പിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. വെട്ടാനുപയോഗിച്ച ആയുധം റോഡിന് തൊട്ടടുത്ത പറമ്പിൽനിന്ന് കണ്ടെടുത്തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - young man was hacked on the road Accused in custody
Next Story