മുൻവൈരാഗ്യത്തിൽ യുവാവിെന വെടിവെച്ചു; പ്രതി അറസ്റ്റിൽ
text_fieldsആലപ്പുഴ: മുൻവൈരാഗ്യത്തിൽ എയർഗൺ ഉപയോഗിച്ച് യുവാവിനെ വെടിവെച്ചു; പ്രതി അറസ്റ്റിൽ. ആലപ്പുഴ ആലിശ്ശേരി വാർഡ് എച്ച്.ബി പാടം നൈസാം മൻസിൽ നഹാസിനാണ് (28) വെടിയേറ്റത്. സംഭവത്തിൽ വലിയകുളം വാർഡിൽ ആലിശ്ശേരി ചിറയിൽവീട്ടിൽ അജ്മൽ സേട്ടിനെ (28) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി 9.30നാണ് കേസിനാസ്പദമായ സംഭവം. ഇർഷാദ് പള്ളിയിൽ നമസ്കാരശേഷം പുറത്തിറങ്ങി ആലിശ്ശേരി - അമ്പലം റോഡിലൂടെ നടന്നുേപാകുേമ്പാൾ വാഹനത്തിലെത്തിയ അജ്മൽ കൈയിൽകരുതിയ എയർഗൺ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.
ഇടത് ഷോൾഡറിന് പരിക്കേറ്റ നഹാസ് ആശുപത്രിയിൽ ചികിത്സതേടി. കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പരാതി നൽകിയ വൈരാഗ്യത്തിലാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

