വിവിധതരം ലഹരിമരുന്നുമായി യുവാവ് പിടിയിൽ
text_fieldsഉണ്ണികൃഷ്ണൻ
കൊല്ലം: എക്സൈസ് ഇന്റലിജിൻസ് ബ്യൂറോയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്നുമായി യുവാവ് പിടിയിലായി. പെരിനാട് ചെറുമൂട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പെരിനാട് പാറപ്പുറം ഉണ്ണി ഭവനത്തിൽ ഉണ്ണികൃഷ്ണൻ (30) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
2.2379 ഗ്രാം എം.ഡി.എം.എയും 18.3173 ഗ്രാം ചരസും 100 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ ബി. വിഷ്ണു, സിവിൽ എക്സൈസ് ഓഫിസർമാരായ നിധിൻ, ജൂലിയൻ ക്രൂസ്, ഗോപകുമാർ, സൂരജ്, എക്സൈസ് പ്രിവന്റീവ് ഓഫിസർ വി. ശശികുമാർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ ജാസ്മിൻ എന്നിവർ പങ്കെടുത്തു.

