എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
text_fieldsഉല്ലാസ്
കൊല്ലം: പൊലീസ് നടത്തിയ ലഹരി വേട്ടയിൽ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. ഓച്ചിറ മഠത്തിൽകാരായ്മ, കിടങ്ങിൽ വീട്ടിൽ ഉല്ലാസ്(22) ആണ് കൊല്ലം സിറ്റി ഡാൻസാഫ് സംഘവും ഓച്ചിറ പൊലീസും സംയുക്തമായി പിടികൂടിയത്. ഇയാളിൽ നിന്ന് 12.76 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
സ്കൂൾ കോളജ് വിദ്യാർഥികൾക്കുൾപ്പെടെ വിതരണം ചെയ്യാൻ എത്തിച്ച മാരക മയക്കുമരുന്നാണ് പിടികൂടിയത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.
ബംഗളുരുവിൽ നിന്നും ലഹരി മരുന്നുമായി എത്തിയ ഇയാൾ ഞായറാഴ്ച വൈകിട്ട് ഓച്ചിറ രാഗം ജങ്ഷന് സമീപം സുഹൃത്തിനായി കാത്തുനിൽക്കുമ്പോഴാണ് പിടിയിലായത്. ഓച്ചിറ ഇൻസ്പെക്ടർ സുജാതൻപിള്ളയുടെ നേതൃത്വത്തിൽ രഞ്ജിത്ത് , അനി, ദീപു എന്നിവരും എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

