ബൈക്ക് മോഷണക്കേസിൽ യുവാക്കൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായവർ
മേലുകാവ്: ബൈക്ക് മോഷണക്കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തെക്കേക്കര പുത്തൻപുരയ്ക്കൽ വീട്ടിൽ അഫ്സൽ (24), കണ്ണൂർ ആറളം പുതിയവീട്ടിൽ സാരംഗ് (24) എന്നിവരെയാണ് മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തത്. മേലുകാവ് പുറവിള ഭാഗത്ത് താമസിക്കുന്ന ജോബിൻ ജോർജിന്റെ ബൈക്കാണ് ഇവർ മോഷ്ടിച്ചത്. ജോബിന്റെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികളിൽ അഫ്സലിന് പാലാ, കടുത്തുരുത്തി, കറുകച്ചാൽ, ഈരാറ്റുപേട്ട, തിടനാട് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്. സാരംഗിന് കണ്ണൂർ ഇരിട്ടി സ്റ്റേഷനിൽ ബലാത്സംഗ കേസും നിലവിലുണ്ട്.
മേലുകാവ് എസ്.എച്ച്.ഒ രഞ്ജിത് കെ. വിശ്വനാഥ്, എസ്.ഐ നാസർ, എ.എസ്.ഐ അഷറഫ്, സി.പി.ഒമാരായ ഒ.എസ്. ഷിഹാബ്, വരുൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

