മൂന്ന് കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
text_fieldsനിധീഷ്
അഞ്ചൽ: മൂന്ന് കിലോ കഞ്ചാവുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പിറവന്തൂര്‍ സ്വദേശി നിധീഷ് (32) ആണ് പുനലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുദേവെൻറ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്.
കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനിയാണ് നിധീഷ് എന്നും സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും എക്സൈസ് അസി. കമീഷണർ റോബർട്ട് പറഞ്ഞു.
പുനലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുദേവന്, പ്രിവൻറിവ് ഓഫിസര്‍മാരായ ശിഹാബുദീന്, ശ്രീകുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അനീഷ്, അരുണ്‍കുമാര്‍, ഹരിലാല്‍, ഡ്രൈവര്‍ രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
തുടർനടപടികള്‍ക്കായി പ്രതിയെ അഞ്ചല്‍ എക്സൈസിന് കൈമാറി. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി അഞ്ചൽ എക്സൈസ് ഇൻസ്പെക്ടര്‍ ഗ്ലാഡ്സന് ഫെര്‍ണാണ്ടസ് അറിയിച്ചു.

