കൊച്ചിയിൽ വൻതോതിൽ ലഹരിമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ
text_fieldsഅൽഅമീൻ, ബിമൽ ബാബു
കാക്കനാട്: കൊച്ചിയിൽ വൻതോതിൽ ലഹരിമരുന്ന് വേട്ട. സിന്തറ്റിക് ഇനത്തിൽപെട്ട വീര്യംകൂടിയ ലഹരിമരുന്നായ എം.ഡി.എം.എയുമായി കാക്കനാട് നിന്നാണ് രണ്ട് യുവാക്കളെ പിടികൂടിയത്.
കൊടുങ്ങല്ലൂർ മതിലകം സ്വദേശി അൽഅമീൻ (23) എന്നയാളെ കാക്കനാട് അമ്പാടിമൂലയിൽനിന്ന് ഇയാളുടെ മൊഴിയിൽ കാക്കനാട് നിലംപതിഞ്ഞിമുകളിലെ ഫ്ലാറ്റിൽനിന്ന് ആലപ്പുഴ കവലൂർ സ്വദേശി ബിമൽ ബാബുവിനെയുമാണ് (22) എക്സൈസ് സി.ഐ വിനോജിെൻറ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. ഇരുവരിൽനിന്നും 174 ഗ്രാം എം.ഡി.എം.എയും ബൈക്കും 4000 രൂപയും പിടിച്ചെടുത്തു.
ദക്ഷിണ മേഖല എക്സൈസ് കമീഷണറേറ്റിൽനിന്ന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്. നേരത്തേ കലൂരിൽനിന്ന് 80 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി ഷേക് മുഹ്സിൻ എന്നയാളെ പിടികൂടിയിരുന്നു.

