ദേവാംഗന വരകൾ
text_fieldsചിത്രകലയില്‍ വിസ്മയിപ്പിക്കുകയാണ് ഉമ്മുൽ ഖുവൈൻ ന്യൂ ഇന്ത്യന്‍ സൂളില്‍ എട്ടാം തരത്തില്‍ പഠിക്കുന്ന ദേവാംഗന രഞ്ജിത്ത്. സ്വപ്രയത്നത്താലെയാണ് ദേവാംഗന ചിത്രരചന വശത്താക്കിയത്. പെന്‍സില്‍ ഡ്രോയിങ് ആണ് ഇഷ്ട വിനോദം. ചിത്രകലക്ക് പുറമെ നൃത്തകലയിലും പഠനത്തിലും മിടുക്കിയാണ് ഈ മാഹിക്കാരി.
അച്ഛന് രഞ്ജിത്തും അമ്മ സന്ധ്യയുമാണ് ദേവാംഗനയുടെ കലക്ക് പ്രചോദനം നല്കിയവര്. ഇതേ സ്കൂളിലെ അധ്യാപികയാണ് ദേവാംഗനയുടെ അമ്മ സന്ധ്യ. ചെറുപ്പം മുതൽ വരയില്‍ ആകൃഷ്ടയായ ദേവാംഗന യൂട്യൂബിനെ ‘ഗുരു’വാക്കിയാണ് ചിത്രകല പഠിച്ചെടുത്തത്.
നല്ല നര്‍ത്തകിയാണ് ദേവാംഗനയുടെ സഹോദരി ഗൗരീ നന്ദ. രണ്ട് പേരും ചേര്‍ന്നൊരുക്കുന്ന നൃത്ത ചുവടുകള്‍ ഹൃദ്യമായ കാഴ്ചയാണ്. സ്കൂളിലെ ടാലന്റ് മത്സരങ്ങളിൽ ദേവാംഗനക്ക് ധാരാളം അവസരം ലഭിച്ചതിന് പുറമെ മത്സരങ്ങളില്‍ വിജയി ആവുകയും ചെയ്തു. സ്കൂള്‍ അധ്യാപകരുടെ പ്രോത്സാഹനത്തിനും നന്ദി പറയുകയാണ് ദേവാംഗന.

